KeralaLatest

ഡോക്ടറുടെ കുറിപ്പടിയില്ലാതെ പാരസെറ്റാമോള്‍ നല്‍കില്ലെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍

“Manju”

ശ്രീജ.എസ്

കൊച്ചി : രാജ്യത്തെ കോവിഡ് സാഹചര്യമാണു മെഡിക്കല്‍ സ്റ്റോറിലെ കൗണ്ടര്‍ വില്‍പനയ്ക്കു് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനു പിന്നില്‍. പാരസെറ്റാമോളിനു പുറമേ പനി, ജലദോഷം, അലര്‍ജി, ചുമ തുടങ്ങി ചെറിയ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ മിക്കതിനും ഈ നിയന്ത്രണം ബാധകമാണ്. മഴക്കാലം തുടങ്ങിയതോടെ പനിയും ജലദോഷവും പിടിപെടുന്നവരുടെ എണ്ണം കൂടുമ്പോഴും ഡോക്ടറെ കാണാതെ ഇപ്പോള്‍ മരുന്നു കിട്ടില്ലെന്നതാണു സ്ഥിതി.

കോവിഡിന്റെ പ്രധാന ലക്ഷണം പനി, തൊണ്ടവേദന, ചുമ, ജലദോഷം എന്നിവയാണ് എന്നതാണു നിയന്ത്രണത്തിന്റെ അടിസ്ഥാനം. കോവിഡ് ഉള്ളവര്‍ പനിയാണെന്നു കരുതി പാരസെറ്റമോള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ കഴിക്കുകയും ശരീരോഷ്മാവു കുറയുമ്പോള്‍ പുറത്തിറങ്ങി നടക്കുകയും ചെയ്യുന്നതു രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് തീരുമാനത്തിനു പിന്നില്‍.

കോവിഡ് വ്യാപനം തുടരുന്നതിനാല്‍ സര്‍ക്കാരിന്റെ ഈ നിയന്ത്രണം ദീര്‍ഘ വീക്ഷണത്തോടെയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കോവിഡ് ബാധിച്ചവര്‍ സാധാരണ പനിയും ജലദോഷവുമാണെന്നു കരുതി സ്വയം ചികിത്സിക്കുന്നതു വലിയ അപകടം വരുത്തിവയ്ക്കുമെന്നും പറയുന്നു.

Related Articles

Back to top button