IndiaInternationalLatest

ഇന്ത്യയുമായി ഏത് ആക്രമണത്തിനും തയ്യാറാണെന്ന് പാകിസ്ഥാന്‍

“Manju”

പ്രത്യേക ലേഖകന്‍

കറാച്ചി: റഫേല്‍ വന്നതോടെ ഭയക്കുകയും ആയുധങ്ങള്‍ വാങ്ങികൂട്ടുന്നതില്‍ നിന്ന് ഇന്ത്യയെ തടയണമെന്നും ആവശ്യപ്പെട്ട് ആഴ്ചകള്‍ക്ക് മുന്‍പ് ലോകരാജ്യങ്ങളുടെ സഹായം തേടിയ പാകിസ്ഥാനാണ് ഇപ്പോള്‍ പുതിയ പ്രസ്താവനയുമായി വന്നിരിക്കുന്നത്.
ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ റഫേല്‍ പോര്‍വിമാനങ്ങളെ ഭയക്കുന്നില്ല.

നിലവില്‍ ഭീഷണികളൊന്നും ഇല്ലെന്നും വേണ്ടിവന്നാല്‍ ആക്രമണത്തിനും പാകിസ്ഥാന്‍ സൈന്യം തയാറാണെന്നും പാക് ആര്‍മിയുടെ മാദ്ധ്യമ വിഭാഗം മേധാവിയെ ഉദ്ധരിച്ച്‌ ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ആയുധം വാങ്ങിക്കൂട്ടുകയാണെന്നും , തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പ്രസ്താവിച്ച്‌ ഇന്ത്യയ്ക്കെതിരെ രാജ്യാന്തര സഹായം തേടിയ പാകിസ്ഥാനെ പരിഹസിച്ച്‌ സ്വന്തം രാജ്യക്കാര്‍ വരെ രംഗത്ത് വന്നിരുന്നു.

പാകിസ്ഥാന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച്‌ സംസാരിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ മേജര്‍ ബാബര്‍ ഇഫ്തിക്കര്‍ പുതിയ അവകാശവാദം ഉന്നയിച്ചത്.

തങ്ങളുടെ കഴിവില്‍ യാതൊരു സംശയവുമില്ലെന്നും ഏത് ആക്രമണത്തിനും തികച്ചും തയാറാണെന്നും ഡിജി ഐ‌എസ്‌പി‌ആര്‍ അവകാശപ്പെട്ടു.
‘ അവര്‍ക്ക് അഞ്ച് (റഫാലുകള്‍) അല്ലെങ്കില്‍ 500 ലഭിച്ചാലും ഞങ്ങള്‍ നേരിടും. ഞങ്ങള്‍ തികച്ചും തയാറാണ്, ഞങ്ങള്‍ക്ക് കഴിവില്‍ സംശയമില്ല. ഇക്കാര്യം ഞങ്ങള്‍ തെളിയിച്ചതിനാല്‍ ജെറ്റുകളില്‍ വലിയ മാറ്റമൊന്നും വരുത്തുന്നില്ല ‘ ബാബര്‍ ഇഫ്തിക്കര്‍ പറഞ്ഞു.

ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ 36 റഫേല്‍ പോര്‍വിമാനങ്ങളുടെ ആദ്യ ബാച്ച്‌ ഫ്രാന്‍സില്‍ നിന്ന് പറന്നുയര്‍ന്ന് ജൂലൈ 29 നാണ് ഇന്ത്യയിലെത്തിയത്. നിരവധി ആയുധങ്ങള്‍ വഹിക്കാന്‍ റഫേല്‍ വിമാനത്തിന് കഴിയും.
1997 ല്‍ റഷ്യയില്‍ നിന്ന് സുഖോയ് സു -30 ജെറ്റുകള്‍ ഇറക്കുമതി ചെയ്തതിന് ശേഷം 23 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ പുറത്തുനിന്നു യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്.

Related Articles

Back to top button