Uncategorized

താരങ്ങള്‍ ഒപ്പിട്ട ചിത്രം പ്രധാനമന്ത്രിക്ക് സമ്മാനിച്ച്‌ ജയ് ഷാ

“Manju”

 

ഇന്ത്യഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ സന്ദര്‍ശനത്തിനെത്തിയ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനും സ്വന്തം ചിത്രം തന്നെ കൈമാറിയിട്ടുണ്ട്. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നിയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിക്ക് ചിത്രം കൈമാറിയത്.

അതേസമയം അഹമ്മദാബാദില്‍ ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിന് ഇന്ന് രാവിലെ 11 മണിക്ക് തുടക്കമായി. ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയ ടോസ് നേടി. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ വമ്ബന്‍ മാറ്റങ്ങളാണുള്ളത്. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഓസ്ട്രേലിയ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി.

4 ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് കഴിഞ്ഞദിവസമാണ് അഹമ്മദാബാദിലെത്തിയത്. അല്‍ബനീസിനെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ഗാന്ധിജിയുടെ സാബര്‍മതി ആശ്രമം സന്ദര്‍ശിച്ച അദ്ദേഹം ഗാന്ധിനഗറിലെത്തി. തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആചാര്യ ദേവവ്രത് ഒരുക്കിയ ഹോളി സാംസാകാരിക വിരുന്നിലും പങ്കെടുത്തിരുന്നു

 

Related Articles

Check Also
Close
  • ……
Back to top button