കൊല്ലം: കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഇരവിപുരത്ത് മകളുടെ വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചയാളിനെതിരെ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹത്തിെന്റെ ഭാഗമായി തലേദിവസം സംഘടിപ്പിച്ച സല്‍ക്കാരമാണ് നടപടിക്കിടയാക്കിയത്.
സംഭവത്തെതുടര്‍ന്ന് പൊലീസ് നിരീക്ഷണത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹം നടന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സമാന സ്വഭാവമുള്ള സ്വകാര്യ ചടങ്ങുകള്‍ ഉണ്ടാകാതിരിക്കുന്നതിന് സിറ്റി പൊലീസ് പുതിയ സംവിധാനം ഏര്‍പ്പെടുത്തി.
കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യ ചടങ്ങുകളില്‍ എല്ലാത്തിലും പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തുകയും മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു. മാനദണ്ഡം ലംഘിച്ച കൂട്ടംചേരലുകള്ക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് മഫ്തിയില്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്ന് സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന് അറിയിച്ചു.