IndiaInternationalKeralaLatest

വാക്സിന്‍ പരീക്ഷണത്തിന് മലയാളിയും

“Manju”

ശ്രീജ.എസ്

പാലക്കാട്: ലോകമെങ്ങും കോവിഡ് വാക്സിന്‍ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ മരുന്ന് പരീക്ഷണത്തിന് വിധേയനായി മലയാളിയും. യുഎഇ യില്‍ ജോലി ചെയ്യുന്ന പട്ടാമ്പി സ്വദേശി അന്‍സാര്‍ മുഹമ്മദ് അലിയാണ് പരീക്ഷണ വാക്സിന്‍ കുത്തിവെക്കാന്‍ സമ്മതം അറിയിച്ച്‌ പരീക്ഷണത്തില്‍ പങ്കാളിയായത്.

വാക്സിന്റെ ആദ്യ ഡോസ് അന്‍സാറില്‍ കുത്തിവെച്ചു. 21 ദിവസം കഴിയുമ്പോള്‍ അടുത്ത ഡോസ് നല്‍കുമെന്ന് അന്‍സാര്‍ പറയുന്നു. വാക്സിന്റെ മൂന്നാംഘട്ടമാണ് യുഎഇയില്‍ നടക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തിനായി യുവാക്കളെ യുഎഇ സര്‍ക്കാര്‍ ഓണ്‍ലൈനിലൂടെ ക്ഷണിച്ചിരുന്നു. അങ്ങനെയാണ് അന്‍സാര്‍ മുഹമ്മദലി പരീക്ഷണത്തിന് വിധേയനായത്.

വാക്സിന്‍ എടുത്ത ശേഷമുള്ള ശരീരോഷ്മാവ് രേഖപ്പെടുത്തി വെക്കണം. ഇക്കാര്യങ്ങളെല്ലാം അധികൃതര്‍ കൃത്യമായി നിരീക്ഷിയ്ക്കുകയും അന്വേഷിയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് അന്‍സാര്‍ മുഹമ്മദലി പറയുന്നു.

വാക്സിന്‍ എടുത്താലും മാസ്ക്കും സാനിറ്റൈസറുമെല്ലാം ഉപയോഗിക്കണമെന്ന് ഇദ്ദേഹം പറയുന്നു. യുഎഇ വി പിഎസ് ഹെല്‍ത്ത് കെയര്‍ ഒക്യുമെഡ് ക്ലിനിക്കില്‍ കോര്‍പ്പറേറ്റ് മെഡിക്കല്‍ അസിസ്റ്റന്റാണ് അന്‍സാര്‍ മുഹമ്മദലി.

Related Articles

Back to top button