InternationalLatest

നയതന്ത്ര പാഴ്സലിന് ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍

“Manju”

ശ്രീജ.എസ്

യുഎഇയില്‍ നിന്നുള്ള നയതന്ത്ര പാഴ്സലിന് ഇളവ് സര്‍ട്ടിഫിക്കറ്റ് തേടി 2019 മുതല്‍ കോണ്‍സുലേറ്റോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ സമീപിച്ചിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പ്രോട്ടോകോള്‍ ഓഫീസര്‍ അറിയിച്ചത്.

നയതന്ത്ര പാഴ്സലായാണ് മതഗ്രന്ഥങ്ങള്‍ എത്തിയതെന്നാണ് മന്ത്രി കെ.ടി ജലീല്‍ നേരത്തെ പറഞ്ഞത്. മതഗ്രന്ഥങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സി ആപ്റ്റിന്റെ വാഹനത്തില്‍ എടപ്പാളില്‍ കൊണ്ടുപോയതായും കെ.ടി ജലീല്‍ സമ്മതിച്ചിരുന്നു. എന്നാല്‍ സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റില്ലാതെ നയതന്ത്ര പാഴ്സലുകള്‍ക്ക് കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കില്ല. പ്രോട്ടോകോള്‍ ഓഫീസര്‍ അനുമതി നല്‍കിയില്ലെങ്കില്‍ പിന്നെ എങ്ങനെ മതഗ്രന്ഥങ്ങള്‍ എത്തി എന്ന ചോദ്യമാണ് ഉയരുന്നത്.
കസ്റ്റംസിന് പുറമെ എന്‍ഐഎയും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. മതഗ്രന്ഥങ്ങളുടെ മറവില്‍ സ്വര്‍ണം കടത്തിയോ എന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

Related Articles

Back to top button