KeralaLatestThrissur

തിരുവഞ്ചിക്കുളം കനാൽ കടവ് ഇനി മുതൽ തീർത്ഥാടകരെയും ടൂറിസ്റ്റുകളെയും വരവേൽക്കും

“Manju”

ബിന്ദുലാൽ തൃശ്ശൂർ

ഒരുകാലത്ത് കനോലി കനാലിലൂടെ സഞ്ചരിച്ചിരുന്ന വഞ്ചികളുടെയും വള്ളങ്ങളുടെയും ചുങ്കം പിരിച്ചിരുന്ന പുരാതനമായ തിരുവഞ്ചിക്കുളം കനാൽ കടവ് ഇനി മുതൽ തീർത്ഥാടകരെയും ടൂറിസ്റ്റുകളെയും വരവേൽക്കും.

മുസിരിസ് ജലപാതയുടെ ഭാഗമായാണ് പൗരാണികമായ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ബോട്ട് ജെട്ടി ഉയർന്നത്.

15 ബോട്ട് ജെട്ടികളാണ് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പതിമൂന്നാമത്തെ ബോട്ട് ജെട്ടിയാണ് തിരുവഞ്ചിക്കുളത്ത് അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തത്.

മുസിരിസ് ഹെറിറ്റേജ് ആന്റ് സ്പൈസ് റൂട്ട് പദ്ധതിയുടെ രണ്ടാം ഘട്ട നവീകരണത്തിനായി സർക്കാർ കൊടുങ്ങല്ലൂർ പ്രദേശത്ത് അഞ്ച് ബോട്ട് ജെട്ടി കെട്ടിട നിർമ്മാണത്തിനും ചരിത്രാധീതമായ ഇടങ്ങൾക്കും 2.25 കോടി രൂപ ധനസഹായം നൽകിയിരുന്നു.

കൊടുങ്ങല്ലൂരിലെ എല്ലാ ചരിത്രസ്മാരകങ്ങളും ജലമാർഗ്ഗം വഴി ബന്ധിപ്പിക്കുവാൻ ഇതുവഴി സാധിക്കും.

ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണചുമതല.

Related Articles

Back to top button