IndiaLatest

തമ്പകച്ചുവട് ആശ്രമത്തില്‍ സുകൃതം 2022 ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

തമ്പകച്ചുവട് (ആലപ്പുഴ) : ശാന്തിഗിരി ആശ്രമം തമ്പകച്ചുവട് ബ്രാഞ്ചില്‍ ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തില്‍ സുകൃതം ഏകദിന എന്ന പേരില്‍ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചുഞായറാഴ്ച (25.12.2022) രാവിലെ 9 മണിയ്ക്ക് ആരംഭിച്ച ക്യാമ്പ് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് മെമ്പർ ലതിക ഉദയൻ ഉദ്ഘാടനം ചെയ്തു. സാമൂഹികവും മതപരവുമായി വളരെ വലിയ അപചയം നടന്നു കൊണ്ടിരിക്കുന്ന ഇന്നത്തെ ചുറ്റുപാടില്‍ സ്ത്രീകൾക്കും പെൺകുട്ടികൾക്കും വേണ്ടി ശാന്തിഗിരി ആശ്രമം ചെയ്തു വരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മെമ്പർ പറഞ്ഞു. ആൺകുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഇത്രയും അച്ചടക്കത്തോടെയിരിക്കുന്ന കൊച്ചു കുട്ടികൾ സമൂഹത്തിന് തന്നെ മാതൃകയാണെന്ന് അവർ അഭിപ്രായപ്പെട്ടു. ആശ്രമം ബ്രാഞ്ച് ഇൻചാർജ്ജ് (അഡ്മിനിസ്ട്രേഷൻ) ആദരണീയ സ്വാമി ജഗത് രൂപൻ ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു.

കുമാരി ഗുരുനിശ്ചിത പി.ജെ സ്വാഗതം ആശംസിച്ച ചടങ്ങിൽ ക്യാമ്പിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച് ശാന്തിഗിരി ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോർഡിനേറ്റർ കുമാരി വന്ദിത ലാൽ വിശദീകരിച്ചു. തുടർന്ന് ആദരണീയ സ്വാമി ജഗത് രൂപൻ ജ്ഞാന തപസ്വി കുട്ടികളുമായി ഗുരുവിന്റെ ത്യാഗ ജീവിതത്തെക്കുറിച്ചും ഗുരു ഓരോ വ്യക്തികളെയും എങ്ങനെയാണ് കരുതലോടെ സൂക്ഷിച്ച് നിർത്തുന്നതെന്നും നമ്മൾ ഓരോ ആശ്രമ കർമ്മങ്ങളും എങ്ങനെയെല്ലാമാണ് ചെയ്തെടുക്കേണ്ടതെന്നും കുട്ടികൾക്ക് മനസ്സിലാകുന്ന ലാളിത്യം നിറഞ്ഞ ഭാഷയിൽ വിശദീകരിച്ചു. ശാന്തിഗിരി ആശ്രമം, ആലപ്പുഴ ഏരിയ ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) അജിത്ത്കുമാർ വി, അസിസ്‌റ്റന്റ് ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) വേണുഗോപാൽ സി, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ആലപ്പുഴ ഏരിയ കമ്മിറ്റി ഡെപ്യൂട്ടി ജനറൽ കൺവീനർ (സർവ്വീസസ്) മനോഹരൻ നന്ദികാട്, ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അംഗം ഉഷ റ്റി.വി, ശാന്തിഗിരി ശാന്തി മഹിമ ഗവേണിംഗ് കമ്മിറ്റി അംഗം വിജയ് വേണുഗോപാൽ തുടങ്ങിയവർ ക്യാമ്പിന് ആശംസകൾ അർപ്പിച്ചു. ശാന്തിഗിരി ഗുരുമഹിമ ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം കുമാരി നന്മ എൽ കൃതജ്ഞത അർപ്പിച്ചു.

ക്യാമ്പിന്റെ വിവിധ ദൃശ്യങ്ങളിലൂടെ..

തുടർന്ന് കുട്ടികളുടെ വിവിധങ്ങളായ കലാ പരിപാടികൾ നടന്നു. ഗുരുമഹിമ കുട്ടികൾ ഓരോരുത്തരും ഗുരുവുമായുള്ള അവരവരുടെ അനുഭവങ്ങൾ പങ്കു വച്ചത് ക്യാമ്പിന് വളരെയധികം കുളിരേകുന്ന ഒന്നായിരുന്നു.

ഗുരുമഹിമ, ഗുരുകാന്തി കുട്ടികൾ ചേർന്നവതരിപ്പിച്ച സ്പോട്ട് പ്രസന്റേഷൻ വിധികർത്താക്കളെ പോലും ആശ്ചര്യപ്പെടുത്തി. മൂന്ന് ടീമുകളായി തിരിഞ്ഞ് നടന്ന വിവിധങ്ങളായ മത്സരങ്ങളിൽ പൗർണ്ണമി ടീം ഒന്നാം സ്ഥാനവും കാരുണ്യം ടീം രണ്ടാം സ്ഥാനവും പുണ്യം ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എല്ലാ വിഭാഗങ്ങളിലും മികവ് പുലർത്തിയ കുമാരി നന്മ എൽ ഏറ്റവും മികച്ച പ്രകടനത്തിനുള്ള വ്യക്തിഗത പുരസ്കാരം നേടി.

ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച് ആദരണീയ സ്വാമി ക്യാമ്പംഗങ്ങൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

കുമാരി വന്ദിതാലാൽ മോഡറേറ്റര്‍ ആയിരുന്നു. ആദരണീയ സ്വാമി ജഗത് രൂപൻ ജ്ഞാന തപസ്വി, മനോഹരൻ നന്ദികാട്, അശോകൻ, വന്ദിതാ പ്രവീൺ എന്നിവർ വിധികർത്താക്കളായിരുന്നു. ക്യാമ്പംഗങ്ങൾ ഉൾപ്പടെ നൂറിലധികം ആത്മ ബന്ധുക്കൾ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button