InternationalKeralaLatest

സൗദിയില്‍ വര്‍ക്ക് ഫ്രം ഹോം അവസാനിക്കുന്നു

“Manju”

സിന്ധുമോള്‍ ആര്‍

സൗദിയില്‍ വര്‍ക്ക് ഫ്രം ഹോം അവസാനിക്കുന്നു. ഓഗസ്റ്റ് 30ന് ഞായറാഴ്ച മുതല്‍ ജോലി സ്ഥലങ്ങളിലെത്തി ജോലി തുടരണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി ആവശ്യപ്പെട്ടു.

വിരലടയാള പഞ്ചിംഗ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരും. രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടിയ വിഭാഗങ്ങളില്‍പെട്ട ജീവനക്കാരെ ജോലി സ്ഥലങ്ങളില്‍ ഹാജരാകാന്‍ അനുവദിക്കരുത് എന്നും നിര്‍ദേശമുണ്ട്. കൊറോണ വ്യാപനം തടയുന്ന പ്രതിരോധ നടപടികള്‍ അടങ്ങിയ പ്രോട്ടോകോളുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കണം. അകലെയിരുന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തങ്ങളുടെ ഡ്യൂട്ടി നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

Related Articles

Back to top button