ശ്രീജ.എസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ ആറ് മന്ത്രിമാര്‍ നിരീക്ഷണത്തിലായ സാഹചര്യത്തില്‍ ചൊവ്വാഴ്ച ചേരാനിരുന്ന മന്ത്രിസഭാ യോഗം മാറ്റി. ധനമന്ത്രി കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ്. അടുത്ത മന്ത്രിസഭാ യോഗം ഈ മാസം 16നേ ഇനി ചേരുകയുള്ളൂ.
ഞായറാഴ്ചയാണ് തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ പനി അനുഭവപ്പെട്ടിരുന്നു. മന്ത്രി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന 12 ജീവനക്കാരുടെ പരിശോധനാഫലം നെഗറ്റീവായെങ്കിലും നിരീക്ഷണത്തിലാണ്.