KeralaLatest

അഷ്ടമിരോഹിണിക്ക് ഗുരുവായൂരൊരുങ്ങി

“Manju”

ശ്രീജ.എസ്

അഷ്ടമി രോഹിണി ദിനത്തില്‍ പ്രത്യേക ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് നിയന്ത്രണം പാലിച്ചു കൊണ്ട് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒന്നര വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെയുമാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തര്‍ക്ക് ദര്‍ശനത്തിന് ക്രമീകരണം ഒരുക്കിയിട്ടുള്ളത്. കൂടാതെ നെയ് വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ദര്‍ശനത്തിനുള്ള പ്രത്യക വരിയും ഉണ്ടാകും.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം നടത്താനാകും. ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്തവര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയാണ് ദര്‍ശനം. നാലമ്പലത്തിലേക്ക് ഭക്തരെ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിനകത്ത് ഒരുസമയം 50 പേരില്‍ കൂടുതല്‍ ഭക്തര്‍ ഉണ്ടാകാത്ത വിധത്തിലാകും ക്രമീകരണം. ഭക്തര്‍ക്ക് പരിമിതമായ തോതില്‍ നിവേദ്യങ്ങളും ഇന്ന് മുതല്‍ നല്‍കും.

Related Articles

Back to top button