KeralaLatest

പ്രാര്‍ത്ഥനയും കര്‍മ്മവും ഇഴചേര്‍ത്ത് സുകൃതം ക്യാമ്പ്

“Manju”

  

പോത്തന്‍കോട് : പ്രാര്‍ത്ഥനയും കര്‍മ്മവും കളിയും ചിന്തയും ഒക്കെയായി ശാന്തിഗിരിയിലെ പെണ്‍കുട്ടികളുടെ കൂട്ടായ്മയായ ശാന്തിഗിരി ഗുരുമഹിമ സംഘടിപ്പിച്ച രണ്ട് ദിവസത്തെ സുകൃതം ക്യാമ്പ് ഞായറാഴ്ച വൈകിട്ട് സമാപിച്ചു. ഒന്നാം ദിവസം കളിയും ചിന്തയും നിറഞ്ഞ സെഷനുകളായിരുന്നുവെങ്കില്‍ രാത്രിയില്‍ കര്‍മ്മരംഗത്തേക്കാണ് കുട്ടികളെ നയിച്ചത്. പ്രാര്‍ത്ഥനാലയത്തിലും സഹകരണ മന്ദിരത്തിലും കുട്ടികള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.

രണ്ടാം ദിവസമായ ഞായറാഴ്ച രാവിലെ 6 ന്റെ ആരാധന കൈക്കൊള്ളുന്നതിനായി ഹെല്‍ത്ത് കെയര്‍ സോണ്‍ പ്രാര്‍ത്ഥനാലയത്തിലേക്ക് കൊണ്ടു പോയി. ഗുരു ഓരോരുത്തരുടേയും അനുഭവത്തില്‍ എങ്ങനെയാണ് എന്ന് പറയുന്നതിലേക്കായി എന്റെ ഗുരുഎന്ന സെഷനിലേക്കാണ് അടുത്തതായി പോയത്. പ്രഭാത ഭക്ഷണത്തിന് ശേഷം നടന്ന ഇന്ററാക്ടീവ് സെഷനില്‍ ജനനി കൃപ ജ്ഞാന തപസ്വിനി, ജനനി രേണുരൂപ ജ്ഞാനതപസ്വിനി എന്നിവര്‍ പങ്കെടുത്തു. ലൈഫ് സ്റ്റൈല്‍, ടീനേജ്, ഐഡിന്റിറ്റി ക്രൈസിസ്, ഐഡന്ററ്റി ഫോര്‍മേഷന്‍, വസ്ത്രധാരണം, കോളേജ് ലൈഫ്, ആങ്സൈറ്റി, ഡിപ്രഷന്‍ തുടങ്ങിയ ജീവിത ശൈലീ പ്രശ്നങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തി. ഗുരുവിന്റെ കാഴ്ചപ്പാടുകളും, ജീവിത നിര്‍ദ്ദേശങ്ങളും മനസ്സിലാക്കി ഉള്‍ക്കൊണ്ട് ജീവിച്ചാല്‍ എല്ലാത്തിനും പരിഹാരമുണ്ടെകുമെന്ന് ജനനിമാര്‍ മറുപടിയായി കുട്ടികളോട് പറഞ്ഞു. ആരാധന, തട്ടസമര്‍പ്പണം എന്നിവയും ഉച്ചഭക്ഷണവും കഴിഞ്ഞുള്ള സെഷനില്‍ ഗുരുവിന്റെ മഹിമ ലോകത്തലേക്ക് എന്ന സെഷനില്‍ ജനനി ശ്രീവന്ദിത ജ്ഞാനതപസ്വിനി തന്റെ ജീവിതവുമായി ബന്ധപ്പെടുത്തി സംസാരിച്ചു. അഗ്രിക്കള്‍ച്ചര്‍ സോണ്‍ സൈറ്റ് വിസിറ്റ് ചെയ്യുകയും മീറ്റിംഗ് റിവ്യൂവും ഫോട്ടോ സെഷനും നടത്തി പ്രാര്‍ത്ഥനയോടെ ക്യാമ്പ് സമാപിച്ചു.

പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.

Related Articles

Back to top button