InternationalLatest

മോദി ആവശ്യപ്പെട്ട ജന്മദിന സമ്മാനം ലോകത്തിന് മാതൃക

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വിപുലമായാണ് രാജ്യം ഇന്നലെ ആഘോഷിച്ചത്. സാധാരണക്കാരില്‍ തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പ്രമുഖരും ആഗോള നേതാക്കളും അദ്ദേഹത്തിന് ആശംസയുമായി എത്തി. ആഘോഷങ്ങള്‍ക്ക് ഒടുവില്‍ പുതിയ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി.

ജന്മദിന സമ്മാനമായി തനിക്ക് എന്താണ് വേണ്ടത് എന്ന ചോദ്യങ്ങള്‍ക്കാണ് കൗതുകം നിറഞ്ഞ ഉത്തരവുമായി മോദിയെത്തിയത്. തനിക്ക് പിറന്നാള്‍ സമ്മാനമായി എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണം. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും വേണം. നമുക്ക് ആരോഗ്യമുള്ള ലോകം സൃഷ്ടിക്കാം’ എന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

തന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

Related Articles

Back to top button