International

കൊറോണ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്‌തു തുടങ്ങി

“Manju”

ശ്രീജ.എസ്

റഷ്യയുടെ കോവിഡ് വാക്സീന്‍ സ്പുട്‌നിക് 5ന്റെ ആദ്യ ബാച്ചുകള്‍ തലസ്ഥാനമായ മോസ്കോയിലെ പൊതുജനങ്ങള്‍ക്ക് വിതരണം തുടങ്ങിയതായി റിപ്പോര്‍ട്ട്. വാക്സീന്‍ ബാച്ചുകള്‍ പൊതുവിതരണത്തിനായി നിര്‍മിക്കുന്നുണ്ടെന്നും വിവിധ പ്രദേശങ്ങളിലേക്ക് ഉടന്‍ വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇത് ആശ്വാസകരമാണ്. വൈറസ് ബാധ തടയുന്നതിനുള്ള ആദ്യ ബാച്ച്‌, റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഗമാലിയ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത ഗാം-കോവിഡ്-വാക് (സ്പുട്നിക് വി) റോസ്ഡ്രാവ്നാഡ്‌സറിന്റെ ലബോറട്ടറികളില്‍ ആവശ്യമായ ഗുണനിലവാര പരിശോധനകള്‍ വിജയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചത്.

Related Articles

Back to top button