KeralaKozhikodeLatest

ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികൾ നിക്ഷേപിക്കുന്ന പദ്ധതി മഹിമനഗറിലും

“Manju”

ദേശീയ ഗ്രാമീണ തൊഴിലുറപ്പിൽ പെടുത്തി ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികൾ നിക്ഷേപിക്കുന്ന പദ്ധതി. വാർഡ് മെമ്പർ ഇടി സരീഷ് ഉദ്ഘാടനം ചെയ്തു. നമ്മുടെ നാട്ടില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ അലഷ്യമായി കിടക്കുന്നത് നമ്മുടെ നാടിന്റെ ഏറ്റവും വലിയ വിപത്തായി മാറുന്ന ഈ സാഹചര്യത്തില്‍ ഇത്തരത്തിലുളള സമൂഹ നന്മയ്ക്കായുളള പദ്ധതികള്‍ അഭിനന്ദനാര്‍ഹമാണെന്ന് വാര്‍ഡ് മെമ്പര്‍ ഉത്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ശ്രീ. കുഞ്ഞനന്തനന്‍, ശ്രീ. ഇ.ടി.ഷൈജു എന്നിവരും വേദിയില്‍ സന്നിഹതരായിരുന്നു. പ്രദേശവാസികളായ നിരവധി പേര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button