IndiaKeralaLatestThiruvananthapuram

ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 10.80 ല​ക്ഷ​ത്തി​ലേ​ക്ക്

“Manju”

സിന്ധുമോൾ. ആർ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 10.80 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഇ​തു​വ​രെ 1,077,190 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. വേ​ള്‍​ഡോ മീ​റ്റ​റും ജോ​ണ്‍​സ്ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും പു​റ​ത്തു വി​ട്ട ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്.

ആ​ഗോ​ള വ്യാ​പ​ക​മാ​യി കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി 75 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. 37,448,771 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 28,097,779 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കു​ന്നു​ണ്ട്. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, കൊ​ളം​ബി​യ, സ്പെ​യി​ന്‍, അ​ര്‍​ജന്റീന, പെ​റു, മെ​ക്സി​ക്കോ, ഫ്രാ​ന്‍​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.

പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ വ​ര്‍​ധ​ന​വി​ല്‍ ഇ​ന്ത്യ​യാ​ണ് മു​ന്നി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ 74,535 പേ​ര്‍​ക്കാ​ണ് ഇ​ന്ത്യ​യി​ല്‍ വൈ​റ​സ് ബാ​ധി​ച്ച​ത്. രോ​ഗ​ബാ​ധ​യി​ല്‍ ഒ​ന്നാ​മ​ത് നി​ല്‍​ക്കു​ന്ന അ​മേ​രി​ക്ക​യി​ല്‍ 50,000ന​ടു​ത്ത് ആ​ളു​ക​ള്‍​ക്കാ​ണ് (48,969) ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത്. പ്ര​തി​ദി​ന കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്കി​ലും ഇ​ന്ത്യ​യാ​ണ് മു​ന്നി​ല്‍. 24 മ​ണി​ക്കൂ​റി​നി​ടെ ഇ​ന്ത്യ​യി​ല്‍ 921 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. അ​തേ​സ​മ​യ​ത്ത്, അ​മേ​രി​ക്ക​യി​ല്‍ 607 പേ​ര്‍ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ത​രാ​യി മ​ര​ണ​മ​ട​ഞ്ഞു.

ആ​ദ്യ 10നു ​ശേ​ഷ​മു​ള്ള 15 രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്രി​ട്ട​ന്‍, ഇ​റാ​ന്‍, ചി​ലി, ഇ​റാ​ക്ക, ബം​ഗ്ലാ​ദേ​ശ്, ഇ​റ്റ​ലി,സൗ​ദി അ​റേ​ബ്യ, ഫി​ലി​പ്പീ​ന്‍​സ്, തു​ര്‍​ക്കി, ഇ​ന്തോ​നീ​ഷ്യ, ജ​ര്‍​മ​നി, പാ​ക്കി​സ്ഥാ​ന്‍, ഇ​സ്ര​യേ​ല്‍, ഉ​ക്രെ​യ്ന്‍ എ​ന്നി​വ​യാ​ണ് ഈ 15 ​രാ​ജ്യ​ങ്ങ​ള്‍. കാ​ന​ഡ​യും, നെ​ത​ര്‍​ല​ന്‍​ഡ്സും, റൊ​മേ​നി​യ​യും, മൊ​റോ​ക്കോ​യും ഇ​ക്വ​ഡോ​റും ഉ​ള്‍​പ്പെ​ടെ 18 രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ണ്ടെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ചു​രു​ക്ക​ത്തി​ല്‍ ലോ​ക​ത്തെ 43 രാ​ജ്യ​ങ്ങ​ളി​ല്‍ ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം.

Related Articles

Back to top button