KeralaLatest

വനിത നേതാക്കള്‍ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് ജസീന്തയ്ക്ക് നന്ദി അറിയിച്ചു ;ആരോഗ്യമന്ത്രി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: രണ്ടാം തവണയും ന്യൂസലന്‍ഡ്​ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ജസീന്ത ആര്‍ഡന്​ അഭിനന്ദനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡിനെ കാര്യക്ഷമമായി നേരിട്ടതിന് ജസീന്തയെ അഭിനന്ദിച്ച മന്ത്രി പുതിയ തുടക്കത്തിന്​ ആശംസനേരുകയും ചെയ്തു.

‘നിങ്ങള്‍ ​ഗംഭീര വിജയം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന്​ ആശംസ നേരുകയും ചെയ്യുന്നു. കോവിഡ് മഹാമാരിയെ നിങ്ങള്‍ കാര്യക്ഷമമായി നേരിടുന്നത് കാണുന്നത് മഹത്തരമാണ്. വെല്ലുവിളികളെ അതിജീവിക്കുന്നതില്‍ വനിത നേതാക്കള്‍ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി’, മന്ത്രി ട്വീറ്റ് ചെയ്തു.

Related Articles

Back to top button