KeralaLatestThiruvananthapuram

വിഴിഞ്ഞത്ത് സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു

“Manju”

വിഴിഞ്ഞം: കോവളം ബൈപാസിലെ മുക്കോല ഭാഗത്ത് സ്കൂട്ടർ ഇടിച്ചുചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ജോയിയുടെയും കമലത്തിന്റെയും മകൻ ക്രിസ്പിപിൻ (24) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ഉദ്ഘാടനം നടന്നെങ അടച്ചിട്ടിരിക്കുന്ന ബൈപാസ് റോഡിൽ നടക്കാനിറങ്ങിയ യുവാവിനെ അതുവഴിയെത്തിയ സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തെരുവ് വിളക്കുകൾ ഇല്ലാതിരുന്നതിനാൽ ഇരുട്ടത്ത് നിന്ന യുവാവിനെ സ്കൂട്ടർ യാത്രികർ കാണാതിരുന്നതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ യുവാവിനെ വിഴിഞ്ഞം പോലീസെത്തി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button