InternationalLatest

ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കും

“Manju”

ശ്രീജ.എസ്

നവംബറില്‍ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയില്‍ സന്ദര്‍ശനം നടത്തും. പരമ്പരക്കുള്ള അനുവാദം ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ നല്‍കി. പരമ്പരയില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഉണ്ടാവുക. ടി20 മത്സരങ്ങള്‍ നവംബര്‍ 27, 29, ഡിസംബര്‍ 1 തിയ്യതികളിലും ഏകദിന മത്സരങ്ങള്‍ ഡിസംബര്‍ 4, 6, 9 തിയ്യതികളിലും നടക്കും. കേപ് ടൗണിലും പാളിലും ആവും ഇംഗ്ലണ്ടിന് വേണ്ടി ബയോ സുരക്ഷാ ബബിള്‍ ഒരുക്കുക.

ദക്ഷിണാഫ്രിക്കയില്‍ എത്തിയ ഇംഗ്ലണ്ട് താരങ്ങള്‍ പത്ത് ദിവസത്തെ ക്വറന്റൈന്‍ പൂര്‍ത്തിയാക്കുകയും വേണം. തുടര്‍ന്നാവും ഇംഗ്ലണ്ട് താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങുക. കഴിഞ്ഞ മാര്‍ച്ചില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയുമായുള്ള പരമ്പര നിര്‍ത്തിവെച്ചതിന് ശേഷം ദക്ഷിണാഫ്രിക്ക കളിക്കുന്ന ആദ്യ പരമ്പര കൂടിയാണ് ഇത്.

Related Articles

Back to top button