Kollam

ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്‌സി കൊല്ലം ജില്ലയ്ക്ക് ലഭിക്കാന്‍ സാധ്യത

“Manju”

ശ്രീജ.എസ്

കൊല്ലം: ജലഗതാഗത വകുപ്പിന്റെ വാട്ടര്‍ ടാക്‌സികളിലൊന്ന് കൊല്ലം ജില്ലയ്ക്ക് ലഭിക്കാന്‍ സാധ്യത. നാല് വാട്ടര്‍ ടാക്‌സികളാണ് ജലഗതാഗത വകുപ്പിനുള്ളത്. അതിലൊന്ന് ആലപ്പുഴയില്‍ സര്‍വീസ് ആരംഭിച്ച്‌ കഴിഞ്ഞു.

പ്രധാനമായും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് വാട്ടര്‍ ടാക്‌സികളുടെ പ്രധാന ലക്ഷ്യം. അതേസമയം വാട്ടര്‍ ടാക്‌സികള്‍ക്ക് ഏറെ സാദ്ധ്യതയുള്ള കൊല്ലത്ത് ഇത് ലഭ്യമാകാന്‍ മന്ത്രിതല തീരുമാനമായതിന് ശേഷമേ ഉറപ്പു ലഭിക്കുകയുള്ളു എന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി.വി.നായര്‍ വ്യക്തമാക്കി. വാട്ടര്‍ ടാക്‌സി വന്നാല്‍ അഷ്ടമുടി കായലിന്റെ സൗന്ദര്യം ആസ്വാദിക്കാന്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button