Uncategorized

മോഷണത്തിനിടെ അടുക്കളയിൽ കിച്ചടി ഉണ്ടാക്കി കളളൻ; സോഷ്യൽ മീഡിയയിലിട്ട് പോലീസ്

“Manju”

ഗുവാഹത്തി: മോഷണശ്രമത്തിനിടെ അടുക്കളയിൽ കിച്ചടി ഉണ്ടാക്കിയ കളളൻ ലോക്കപ്പിലായി. വിവരം അറിഞ്ഞെത്തിയ പോലീസ് കളളനെ പൊക്കുക മാത്രമല്ല സംഭവം സോഷ്യൽ മീഡിയയിലിട്ട് വൈറലാക്കുകയും ചെയ്തു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം.

ഹെങ്കരാബാരി പ്രദേശത്താണ് സംഭവം ഉണ്ടായത്. വീട്ടുകാർ ഇല്ലെന്ന് മനസിലാക്കിയ കളളൻ മോഷണത്തിനിടെ അടുക്കളയിൽ കയറി കിച്ചടി ഉണ്ടാക്കാനാരംഭിച്ചു. പാത്രം അനങ്ങുന്ന ശബ്ദം കേട്ട അയൽക്കാർ കളളനാണെന്ന് മനസിലാക്കി പോലീസിനെ അറിയിക്കുകയായിരുന്നു.

രക്ഷപെടാതിരിക്കാൻ പോലീസെത്തും മുൻപേ കളളനെ നാട്ടുകാർ തന്നെ പിടികൂടി. പോലീസ് എത്തിയപ്പോൾ കൈമാറുകയും ചെയ്തു.

രസകരമായിട്ടാണ് ഇക്കാര്യം ട്വിറ്ററിൽ അസം പോലീസ് പോസ്റ്റ് ചെയ്തത്. കിച്ചടി ശരീരത്തിന് ആരോഗ്യപ്രദമാണ്, എന്നാൽ മോഷണത്തിനിടെ കിച്ചടി ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഉളള സുഖം കൂടി കളയുമെന്നായിരുന്നു വാക്കുകൾ. കളളനെ അറസ്റ്റ് ചെയ്തുവെന്നും ഇപ്പോൾ ഗുവാഹത്തി പോലീസ് നൽകുന്ന ചൂടൻ ഭക്ഷണം കഴിക്കുകയാണെന്നും പോലീസ് കുറിച്ചു.

Related Articles

Back to top button