Kozhikode

ടയര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ വീട്ടമ്മ ലോറി കയറി മരിച്ചു

“Manju”

വി.എം.സുരേഷ്കുമാർ
വടകര : ഭര്‍ത്താവിനൊന്നിച്ച് സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ടയര്‍ പൊട്ടിത്തെറിച്ച് റോഡില്‍ തെറിച്ചു വീണ വീട്ടമ്മ ടിപ്പര്‍ ലോറി കയറി മരിച്ചു.
കായക്കൊടി സ്വദേശിനി കുറ്റിക്കാട്ടില്‍ സുലൈഖയാണ് (55) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ നാദാപുരം-തലശേരി സംസ്ഥാന പാതയിലാണ് അപകടം.
ആക്ടിവ സ്‌കൂട്ടറില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിക്കവെ സ്‌കൂട്ടറിന്റെ പിന്‍ഭാഗം ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ സുലൈഖയുടെ ദേഹത്തൂകൂടെ പിന്നില്‍ നിന്നു സിമന്റുമായി വരികയായിരുന്ന ടിപ്പര്‍ ലോറി കയറി ഇറങ്ങുകയായിരുന്നു. സാരമായി പരിക്കേറ്റ സുലൈഖയെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വടകര ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുലൈഖയുടെ ഭര്‍ത്താവ് മഹമൂദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

 

Related Articles

Back to top button