InternationalLatest

പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ നരേന്ദ്ര മോദിക്ക് ജയ് വിളി

“Manju”

ആസാദി മുദ്രാവാക്യവുമായി ബലൂചിസ്ഥാന്‍ എംപിമാര്‍ (വിഡിയോ ഒപ്പം ) മോദിക്ക് ജയ് വിളി കൂടാതെ ആസാദി മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി. ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളി. ബലൂചിസ്ഥാനില്‍ നിന്നുള്ള എംപിമാരാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി സംസാരിക്കുന്നതിനിടെ മോദിക്ക് ജയ് വിളികളുമായി എഴുന്നേറ്റത്. മോദിക്ക് ജയ് വിളി കൂടാതെ ആസാദി മുദ്രാവാക്യങ്ങളും എംപിമാര്‍ ഉയര്‍ത്തി.

ഫ്രാന്‍സിന്റെ ഉത്പ്പന്നങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഷാ മെഹ്‌മൂദ് ഖുറേഷി സംസാരിക്കുന്നതിനിടയിലാണ് മോദിയ്ക്ക് ജയ് വിളികള്‍ ഉയര്‍ന്നത്. ഇതോടെ, ഭരണകക്ഷി അംഗങ്ങള്‍ ക്ഷുഭിതരായി.  തന്റെ പ്രസംഗം തുടര്‍ച്ചയായി തടസപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ ഖുറേഷിയും രംഗത്തെത്തി.  പിഎംഎല്‍എന്‍ നേതാവായ ഖവാജ ആസിഫിന്റെ ശരീരത്തില്‍ മോദിയുടെ ബാധ കയറിയെന്നാണ് ഖുറേഷി പറഞ്ഞത്. അതേസമയം, അടുത്തിടെയായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതും കൊറോണ പ്രതിരോധത്തിലെ പാളിച്ചകളും ഇമ്രാന്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.  ‘ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായുള്ള മുദ്രാവാക്യങ്ങള്‍ ഈ വേദിയില്‍ നിന്ന് ഉന്നയിച്ചതില്‍ നിങ്ങള്‍ ലജ്ജിക്കണമെന്നും ഖുറേഷി പറഞ്ഞു.

Related Articles

Back to top button