Thiruvananthapuram

ഉമ്മന്‍ചാണ്ടിയെ അദേഹത്തിന്റെ ജന്മദിനത്തിൽ (31 ഒക്ടോബർ) ലോക മലയാളി സമൂഹം ആദരിച്ചു.

“Manju”

തിരുവനന്തപുരം : കേരള നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അദേഹത്തിന്റെ ജന്മദിനത്തിൽ (31 ഒക്ടോബർ) ലോക മലയാളി സമൂഹം ആദരിച്ചു. ഇന്നലെ വൈകിട്ട് ഇന്ത്യൻ സമയം 7.30ന് ഓണ്‍ലൈന്‍ സൂം മീറ്റിങ്ങിലൂടെ നടന്ന പരിപാടി
ഡോ.ശശി തരൂര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഡോ.സാം പിത്രോഡ, മുന്‍ കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, പള്ളം രാജു, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഹിമാന്‍ഷൂ വ്യാസ്, നെതര്‍ലാന്‍ഡ്‌സ് ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജമണി, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രമുഖ ചലച്ചിത്ര പിന്നണി ഗായകരായ ഹരിഹരന്‍, കെ.എസ് ചിത്ര, ഓസ്‌കാര്‍ ജേതാവ് റസൂല്‍പൂക്കുട്ടി, പ്രമുഖ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബന്‍, പ്രമുഖ വ്യവസായി ആസാദ് മൂപ്പന്‍, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉമ്മൻ ചാണ്ടിക്ക് ആദരവ് അർപ്പിച്ചു.
അമേരിക്ക, കാനഡ, യൂറോപ്പ് ,ഗള്‍ഫ് ,ഓസ്‌ട്രേലിയ എന്നിവടങ്ങളിലെ മുപ്പതില്‍പരം മലയാളി സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.വിവിധ ഫേസ്ബുക്ക് പേജുകളിലും തത്സമയം പരിപാടി സംപ്രേക്ഷണം ചെയ്തു.

Related Articles

Back to top button