India

ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം: ‘ഇ-ഇൻവോയിസ് ‘ആരംഭിച്ചിട്ട് ഒക്ടോബർ 31ന് ഒരു മാസം പൂർത്തിയായി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

വ്യവസായ മേഖലയിലെ ആശയവിനിമയത്തിന് വിപ്ലവാത്മക മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ‘ ഇ-ഇൻവോയ്സ്’ സംവിധാനം ആരംഭിച്ചിട്ട് ഒക്ടോബർ 31ന് ഒരു മാസം പൂർത്തിയായി. എൻഐസി കണക്കുകൾ പ്രകാരം ആരംഭിച്ച ആദ്യമാസം തന്നെ 27,400 ഓളം നികുതിദായകർ വഴി 450 ലക്ഷം ഇ-ഇൻവോയ്സ്കളാണ്, എൻഐസി പോർട്ടലിലൂടെ സൃഷ്ടിക്കപ്പെട്ടത്. ഒരു സാമ്പത്തിക വർഷം 500 കോടിയിലധികം വിറ്റുവരവുള്ള വ്യവസായ മേഖലകൾക്കായി 2020 ഒക്ടോബർ ഒന്നിനാണ്, ചരക്കുസേവന നികുതി സമ്പ്രദായത്തിലെ ഈ പുതിയ സംവിധാനം ആരംഭിച്ചത്.

ബുദ്ധിമുട്ടില്ലാതെ, ഇൻവോയ്സ് റഫറൻസ് നമ്പറുകൾ (IRN) സൃഷ്ടിക്കാൻ കഴിയുന്ന ഈ സംവിധാനം സൗകര്യപ്രദമാണെന്ന് നികുതിദായകരിൽ നിന്നുള്ള പ്രതികരണങ്ങൾ വ്യക്തമാക്കുന്നു. നികുതി നടപടിക്രമങ്ങളിലെ തെറ്റുകൾ പരമാവധി കുറയ്ക്കുന്നതിന്, എൻഐസി ഹെൽപ്പ് ഡെസ്ക് മുൻകൈയെടുത്ത്, നികുതിദായകരുമായി ആശയവിനിമയം നടത്തുന്നുണ്ട്.

Related Articles

Back to top button