Thrissur

കല്ലേറ്റുംകര സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കല്ലേറ്റുംകര സബ് രജിസ്ട്രാർ ഓഫീസ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് ജി സുധാകരൻ നിർവഹിച്ചു. രജിസ്‌ട്രേഷൻ വകുപ്പിന് കീഴിൽ വരുന്ന എല്ലാ സേവനങ്ങളും ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറുന്ന കാലം വിദൂരമല്ലെന്ന് മന്ത്രി പറഞ്ഞു. ഇ പേയ്മെന്റ്, ഓൺലൈൻ രജിസ്‌ട്രേഷൻ, ഡിജിറ്റൽ ഇമേജ് തുടങ്ങിയ സൗകര്യങ്ങൾ ഇതിന്റെ ഭാഗമായി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ യു അരുണൻ എം എൽ എ,
ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കേശവൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷൈനി സാന്റോ, ആളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്ധ്യ നൈസൺ, വൈസ് പ്രസിഡന്റ്‌ എ ആർ ഡേവിസ്, പഞ്ചായത്ത്‌ അംഗം ടി വി ഷാജു, വേളൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉചിത സുരേഷ്, രജിസ്‌ട്രേഷൻ വകുപ്പ് ജോയിന്റ് ഐ ജി പി കെ സാജൻ കുമാർ, രജിസ്‌ട്രേഷൻ വകുപ്പ് ഉത്തര മേഖല ഡി ഐ ജി എ ജി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

1930 ൽ കല്ലേറ്റുംകരയിൽ സ്‌ഥാപിതമായ ഈ രജിസ്ട്രാർ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ ആളൂർ, മുരിയാട്, കൊടകര പഞ്ചായത്തുകൾ പൂർണ്ണമായും വേളൂക്കര പഞ്ചായത്തിന്റെയും ചാലക്കുടി മുൻസിപ്പാലിറ്റിയുടെയും ഏതാനും ഭാഗങ്ങളും ഉൾപ്പെടുന്നു. നിലവിൽ സബ്ബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചു വന്നിരുന്ന കെട്ടിടത്തിന് 45 വർഷത്തിലേറെ കാലപ്പഴക്കം ഉണ്ടായിരുന്നതിനാൽ അപകടവസ്ഥയിലായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്തും പൊതു ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയും കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1,31,60,000 ചെലവഴിച്ച് പുതിയ കെട്ടിടം പണി പൂർത്തീകരിച്ചത്. 5816 സ്ക്വയർ ഫീറ്റിൽ 2 നിലകളിലായാണ്
കെട്ടിടം പണി പൂർത്തീകരിച്ചത്. സബ്ബ് രജിസ്ട്രാറുടെ ക്യാബിൻ, ജീവനക്കാരുടെ റൂം, റെക്കോർഡ് റൂം, ലൈബ്രറി, ടോയ്ലറ്റ് റൂം, വരാന്ത, ശുചിമുറികൾ, മഴവെള്ളസംഭരണി എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button