Kerala

ഇടതുപക്ഷം വൻ വിജയം നേടുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ

“Manju”

ജ്യോതിനാഥ് കെ പി

തദ്ദേശ തെരഞ്ഞെടുപ്പിൽ 2015 ൽ നേടിയതിനേക്കാൾ കൂടുതൽ വോട്ടും കൂടുതൽ സീറ്റും നേടി ഇടതുപക്ഷം വൻ വിജയം നേടുമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. അതിന്‌ സഹായകമായ രാഷ്‌ട്രീയ സാഹചര്യമാണ്‌ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഉള്ളത്‌. കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെയും, കേരളത്തിലെ യുഡിഎഫ്‌ നയങ്ങളെയും തുറന്നുകാണിച്ചുള്ള പ്രവർത്തനങ്ങളാണ്‌ എൽഡിഎഫ്‌ നടത്താൻ ഉദ്ദേശിക്കുന്നതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത്‌ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

തദ്ദേശ ഭരണസ്ഥാപനങ്ങളിലെ എൽഡിഎഫ്‌ ഭരണസമിതികളുടെ വികസന പ്രവർത്തനങ്ങളും ജനങ്ങൾക്ക്‌ മുമ്പിൽ അവതരിപ്പിക്കും. കേന്ദ്രത്തിലെ ബിജെപി ഭരണവും, മുൻപുണ്ടായിരുന്ന യുഡിഎഫ്‌ ഭരണവും വിലയിരുത്തിയുള്ള പോരാട്ടമാകും ഈ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുപ്പ്‌ സമയത്തെ ദേശീയ സംഭവ വികാസങ്ങൾ പ്രധാനപ്പെട്ടതാണ്‌. കേന്ദ്ര സർക്കാർ ഇന്ത്യൻ ഭരണഘടനയല്ല, ആർഎസ്‌എസ്‌ ഭരണഘടനക്കനുസരിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. മനുസ്‌മൃതി നടപ്പാക്കാനാണ്‌ ആർഎസ്‌എസ്‌ ശ്രമം. കോർപ്പറേറ്റ്‌ വൽക്കരണമാണ്‌ ബിജെപി നയം. അടുത്തിടെ കർഷക, തൊഴിൽ നിയമങ്ങളിൽ മാറ്റം വരുത്തിയത്‌ കോർപ്പറേറ്റുകളെ സഹായിക്കാനാണ്‌.

ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ്‌ രാജ്യത്ത്‌ വളർന്നുവരുന്നത്‌. സർക്കാർ ജീവനക്കാരും ദേശീയതലത്തിൽ പോരാട്ടത്തിലാണ്‌. സാമ്രാജ്യത്വ താൽപര്യമാണ്‌ ബിജെപി സർക്കാർ ഉയർത്തിപ്പിടിക്കുന്നത്‌. മതനിരപേക്ഷ അടിത്തറയ്‌ക്ക്‌ ആഘാതമാണ്‌ കേന്ദ്ര ഭരണം ഉണ്ടാക്കുന്നത്‌. അതിനോടുള്ള പ്രതിഷേധമാണ്‌ നവംബർ 26 ലെ ദേശീയ പണിമുടക്ക്‌. ബിഎംഎസ്‌ ഒഴികെയുള്ള തൊഴിലാളി സംഘടനകൾ ഇതിൽ പങ്കെടുക്കുന്നുണ്ട്‌. പൊതു പണിമുടക്ക്‌ കേരളത്തിൽ വൻ വിജമാക്കാൻ എല്ലാ പർട്ടി ഘടകങ്ങളും മുന്നിട്ടിറങ്ങി പ്രവർത്തിക്കണം.

ദേശീയതലത്തിൽ ബിജെപിക്കെതിരായി ഒരു വിശാലമായ സഖ്യം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്‌. ബിഹാറിൽ ഇടതുപക്ഷം അതിന്‌ അനുസരിച്ച്‌ പ്രവർത്തിക്കുണ്ട്‌. ഇത്‌ രാജ്യവ്യാപകമായി വളർന്നുവരാൻ പോകുകയാണ്‌. ഇന്ത്യയിൽ പ്രതിപക്ഷ ഐക്യമില്ല എന്ന ചിന്ത മാറിവരികയാണ്‌. അടുത്ത വർഷം കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ്‌ ദേശീയ രാഷ്‌ട്രീയത്തിൽ നിർണായകമാണ്‌. ഇതിന്റെ ഭാഗമായി ബംഗാളിൽ ടിഎംസിയെയും ബിജെപിയേയും പരാജയപ്പെടുത്താനുള്ള പ്രവർത്തനം സിപിഐ എം ആരംഭിച്ചിരിക്കുകയാണ്‌. ഇവിടെ കോൺഗ്രസുമായി സീറ്റ്‌ പങ്കിടുന്ന ചർച്ചകൾ നടന്നുവരികയാണ്‌.

തമിഴ്‌നാട്ടിലും വിശാല സഖ്യം രൂപപ്പെട്ട്‌ വരുന്നുണ്ട്‌. എന്നാൽ ഇതിൽനിന്നെല്ലാം വിഭിന്നമായി കേരളത്തിലെ കോൺഗ്രസ്‌ പാർട്ടി സ്വീകരിക്കുന്ന നിലപാട്‌ ബിജെപിക്ക്‌ അനുകൂലമാണ്‌. കേരളത്തിൽ ബിജെപി സർക്കാരിനെതിരെ എടുക്കുന്ന സമീപനം കോൺഗ്രസിന്‌ പ്രോത്സാഹനം നൽകുകയാണ്‌. അഖിലേന്ത്യ കോൺഗ്രസ്‌ പാർട്ടി സ്വീകരിക്കുന്ന നിലപാടിന്‌ അനുകൂലമായല്ല കേരളത്തിലെ കോൺഗ്രസ്‌ നിലപാട്‌. കേന്ദ്ര നേതൃത്വത്തിനെവരെ തള്ളിപ്പറയുന്ന സ്ഥിതിയാണ്‌ സംസ്ഥാനത്തെ കോൺഗ്രസിൽ ഉള്ളത്‌

Related Articles

Back to top button