India

പാനിപൂരിയിൽ കലർത്തിയത് ടോയ് ലെറ്റിൽ നിന്നുള്ള വെള്ളം; ക്യാമറക്കണ്ണിൽ കുടുങ്ങി തെരുവ് കച്ചവടക്കാരൻ

“Manju”

മുംബൈ: പാനിപൂരിയിൽ മലിന ജലം കലര്‍ത്തി വിൽപ്പന നടത്തിയ തെരുവ് കച്ചവടക്കാരൻ കുടുങ്ങി. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം . തെരുവോരത്ത് പാനിപൂരി വിൽപ്പന നടത്തുന്നയാൾ ടോയ്‍ലറ്റിൽ നിന്നുള്ള വെള്ളം കലർത്തുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

കോലാപ്പൂരിലെ രങ്കാല തടാകത്തിനടുത്താണ് ഇയാൾ സാധാരണയായി കച്ചവടം നടത്തുന്നത്. തടാക പരിസരത്ത് നിരവധി സന്ദര്‍ശകരെത്തുന്ന സ്ഥലമായതിനാൽ ഇയാളുടെ കടയില്‍ മിക്ക സമയത്തും പാനി പൂരി കഴിക്കാന്‍ തിരക്കായിരുന്നു. മുംബൈ കെ സ്‌പെഷ്യൽ പാനി പുരി വാല’ എന്നാണ് ഇയാളുടെ കടയുടെ പേര്.

പൊതുടോയ് ലെറ്റിൽ നിന്നാണ് ഇയാൾ പാനിപൂരിയിരൽ ചേർക്കാൻ വെള്ളം എടുത്തിരുന്നത്. കച്ചവടക്കാരൻ തന്‍റെ ക്യാനിൽ ടോയ്‍ ലറ്റ് വെള്ളം നിറച്ച് പിന്നീട് പാനിപൂരിയിൽ കലർത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ കട ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ആളുകൾ വണ്ടി ആക്രമിക്കുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Back to top button