Kerala

എം.സി. കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു

“Manju”

 

എം.സി. കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തേയ്ക്കാണ് കസ്റ്റഡി. ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിച്ച കോടതി കസ്റ്റഡി അപേക്ഷയില്‍ തീര്‍പ്പുണ്ടാക്കുകയാണെന്ന് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പ് നടത്തുന്നതിന് കസ്റ്റഡിയില്‍ ആവശ്യമാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം നല്‍കിയ കസ്റ്റഡിയപേക്ഷയില്‍ എം. സി കമറുദ്ദീനെ കോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം കമറുദ്ദീനെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്ന് അഭിഭാഷകന്‍ സി കെ ശ്രീധരന്‍ കോടതിയില്‍ വാദിച്ചു. കമറുദ്ദീനെതിരെ ചുമത്തിയ ഐപിസി 406, 409 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നായിരുന്ന ജാമ്യാപേക്ഷയില്‍ പ്രതിഭാഗം വാദിച്ചത്.

പരാതിക്കര്‍ പോലും ഉന്നയിക്കാത്ത ക്രിമിനല്‍ കുറ്റം ചുമത്തിയത് രാഷ്ടീയ താത്പര്യത്തോടെയാണ്. ബിസിനസ് ആവശ്യത്തിന് വേണ്ടി സ്വീകരിച്ച നിക്ഷേപമായതിനാല്‍ ക്രിമിനല്‍ കേസായി പരിഗണിക്കരുതെന്നും, കടുത്ത പ്രമേഹരോഗിയായ കമറുദ്ദീന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ റിമാന്‍ഡ് ചെയ്തതെന്നടക്കമുള്ള കാര്യങ്ങളും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Related Articles

Back to top button