KeralaLatest

നിർമാണത്തിനിടെ സ്കൂൾ കെട്ടിടം തകർന്നുവീണ് 2 മരണം

ഗുരുതരമായി പരുക്കേറ്റ 13പേർ ആശുപത്രിയിൽ

“Manju”

School Building Collapsed,സ്കൂൾ കെട്ടിടം ഇടിഞ്ഞു വീണു; അപകടം നടന്നത്  പ്രവേശനോത്സവത്തിനു തൊട്ടുമുമ്പ് - school building collapsed just before  opening day in thiruvananthapuram - Samayam ...

ബെംഗളൂരു ∙ നിർമാണത്തിലിരുന്ന സ്കൂൾ കെട്ടിടം തകർന്നുവീണ് ബംഗാൾ സ്വദേശികളായ 2 തൊഴിലാളികൾ മരിച്ചു. ഗുരുതരമായി പരുക്കേറ്റ 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു ആനേക്കല്ലിൽ നിർമാണം പുരോഗമിക്കുന്ന സെന്റ് ആഗ്‌നസ് എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷന്റെ കെട്ടിടമാണ് തകർന്നുവീണത്. രണ്ടാം നിലയിൽ കോൺക്രീറ്റിങ് നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണിക്കൂറുകളോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകടത്തിനു കാരണമെന്നു പൊലീസ് അറിയിച്ചു.

Related Articles

Back to top button