IndiaInternationalLatest

കോവിഡ്​ വാക്സിൻ: മോഡേണയുമായി ഇന്ത്യ ചര്‍ച്ച നടത്തി

“Manju”

കോവിഡ് വാക് സിൻ; മരുന്ന് നിർമാണ കമ്പനിയായ മൊഡേണയ ുമായി ഇന്ത്യ ചർച്ച നടത്തി  | India In Talks With Moderna For Its Covid Vaccine Candidate | Madhyamam

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കോവിഡ്​ വാക്​സിന്‍ പരീക്ഷണം സംബന്ധിച്ച്‌​ അമേരിക്കന്‍ ബയോടെക്​നോളജി കമ്ബനിയായ മോഡേണയുമായി ഇന്ത്യ ചര്‍ച്ച നടത്തി. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഇടക്കാല അവലോകന റിപ്പോര്‍ട്ടി​ന്റെ അടിസ്​ഥാനത്തില്‍ തങ്ങളുടെ കോവിഡ്​ വാക്​സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്ന്​ മോഡേണ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മോഡേണയുമായി മാത്രമല്ല, ഫൈസര്‍, സെറം ഇന്‍സ്​റ്റിറ്റ്യൂട്ട്​, ഭാരത്​ ​ബയോടെക്​, സിഡസ്​ കാഡില എന്നിവരുടെ വാക്​സിന്‍ പരീക്ഷണം സംബന്ധിച്ചും ഇന്ത്യ സംഭാഷണങ്ങള്‍ നടന്നിരുന്നു. വാക്​സിന്‍ പരീക്ഷണം, സുരക്ഷിതത്വം, പ്രതിരോധ ശേഷി, ഫലപ്രാപ്​തി തുടങ്ങിയവ സംബന്ധിച്ചാണ്​​ ചര്‍ച്ച നടത്തു​ന്നതെന്നും അധികൃതര്‍ പറഞ്ഞു.

ആഴ്ചകള്‍ക്കുള്ളില്‍ യുഎസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും മോഡേണ വാക്സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ സമര്‍പ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനിയെന്ന് സി.ഇ.ഒ. സ്റ്റീഫന്‍ ബന്‍സെല്‍ പറഞ്ഞു. വര്‍ഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകള്‍ കയറ്റി അയക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button