IndiaLatest

ദേശീയ കലാ ഉത്സവ് മേളയ്ക്ക് സാംസ്‌കാരിക നഗരം ഒരുങ്ങുന്നു

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നടപ്പിലാക്കുന്ന കലാ ഉത്സവ് 2020 ദേശീയ കലാ മാമാങ്കത്തിന്റെ തുടക്കം സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന 9, 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുക. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുക. ഓരോ ജില്ലയില്‍ നിന്നും 9 ഇനങ്ങളില്‍ ആണ്‍ -പെണ്‍ വിഭാഗം തിരിച്ച് ബി ആര്‍ സി തലത്തില്‍ മത്സരങ്ങള്‍ നടത്തി ജില്ലാ തല ജേതാക്കളെ കണ്ടെത്തി ഇവരെ സംസ്ഥാനതലത്തിലേക്ക് നിര്‍ദ്ദേശിക്കും.

സംസ്ഥാന തലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിജയികളെ മികച്ച പരിശീലനത്തിന് ശേഷം ദേശീയതലത്തില്‍ പങ്കെടുപ്പിക്കും. നാടോടി നൃത്തം, നാടോടി സംഗീതം, ശാസ്ത്രീയ സംഗീതം, ശാസ്ത്രീയ നൃത്തം, ഉപകരണസംഗീതം- ശാസ്ത്രീയം, നാടോടി, വിഷ്വല്‍ ആര്‍ട്‌സ്-ദൃശ്യകല 2, ദൃശ്യകല 3, തദ്ദേശീയമായ കളികള്‍ തുടങ്ങി 9 ഇനങ്ങളിലാണ് മത്സരം നടക്കുക. ജില്ലയില്‍ നിന്നും 479 മത്സരാര്‍ത്ഥികളാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും എസ് എസ് കെ ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
ഇ മെയില്‍ : [email protected], ഫോണ്‍ :0487-2323841

Related Articles

Back to top button