KeralaLatest

മന്ത്രി കെ.ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്

“Manju”

മന്ത്രി കെ ടി ജലീലിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് അടുത്തയാഴ്ച കസ്റ്റംസ് നോട്ടിസ് നൽകും.

നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിലും മുൻപും മന്ത്രിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ചട്ടലംഘനം നടത്തി ഖുർ ആൻ എത്തിച്ച് വിതരണം നടത്തിയതിൽ മന്ത്രിക്ക് വീഴ്ച സംഭവിച്ചുവെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.

കെ.ടി ജലീലിൻറെ ഗൺമാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോണിലെ മായ്ച്ചു കളഞ്ഞ വിവരങ്ങൾ കസ്റ്റംസ് വീണ്ടെടുത്തിരുന്നു. ഇതിന് ശേഷമാണ് ജലീലിനെ ചോദ്യം ചെയ്തത്.

Related Articles

Back to top button