HealthInternational

ഫൈസര്‍ വാക്‌സിന്‍ പൊതുജനങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി

“Manju”

ശ്രീജ.എസ്

ലണ്ടന്‍: കോവിഡ് എന്ന മഹാമാരിയെ പിടിച്ചു കെട്ടാന്‍ ഫൈസര്‍ ബയോഎന്‍ടെക്ക് വാക്സിന്‍ പൊതുജന ഉപയോഗത്തിനായി അനുവദിക്കുന്ന ആദ്യ രാജ്യമായി യുകെ. കോവിഡ് വൈറസിനെതിരെ 95 ശതമാനം വരെ ഫലവത്തുള്ളതെന്ന് അവകാശപ്പെടുന്ന വാക്സിന്‍ പൊതു ഉപയോഗത്തിന് സുരക്ഷിതമാണെന്ന് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ടസ് റെഗുലേറ്ററി ഏജന്‍സി അംഗീകരിച്ചതോടെയാണ് വാക്സിന്‍ ഉപയോഗത്തിന് അനുമതിയായത്. ഒരു വ്യക്തിക്ക് വാക്സിന്റെ രണ്ട് ഡോസ് എന്ന കണക്കില്‍ 20 ദശലക്ഷം ആളുകളെ വാക്സിനേറ്റ് ചെയ്യാവുന്ന തരത്തില്‍ നാല്‍പ്പത് ദശലക്ഷം ഡോസുകള്‍ക്ക് യുകെ ഓര്‍‍ഡര്‍ നല്‍കി കഴിഞ്ഞിട്ടുണ്ട്.

Related Articles

Back to top button