IndiaLatest

ആരാധകരോട് സഹായം തേടി നടി ജൂഹി ചൗള

“Manju”

സിന്ധുമോൾ. ആർ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ ബോളിവുഡ് നടിയാണ് ജൂഹി ചൗള. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം മലയാളത്തില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രം ഹരികൃഷ്ണനിലൂടെ മലയാളത്തിലും അഭിനയിച്ചു. ഇപ്പോഴിതാ താരം ആരാധകരോട് സഹായം ചോദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്. ജൂഹിയുടെ വിഷമത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് അറിയണ്ടേ.

പതിനഞ്ച് വര്‍ഷമായി താന്‍ അണിയാറുള്ള പ്രിയപ്പെട്ട ഡയ്മണ്ട് കമ്മല്‍ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് ജൂഹി ഇപ്പോള്‍. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് കമ്മല്‍ നഷ്ടപ്പെട്ടത്. ഇന്ന് രാവിലെ മുംബൈ എയര്‍പോട്ടിലെ ഗെയിറ്റ് 8 ന് സമീപത്തേക്ക് നടക്കുന്നതിനിടയില്‍ എമിറേറ്റ്സ് കൗണ്ടറിന് സമീപത്തു എവിടെയോ എന്റെ ഡയമണ്ട് കമ്മല്‍ നഷ്ടമായി. അത് കണ്ടെത്താന്‍ ആരെങ്കിലും സഹായിച്ചാല്‍ ഞാന്‍ വളരെ സന്തോഷവതിയാകും. കമ്മല്‍ കിട്ടിയാല്‍ പൊലീസിനെ അറിയിക്കൂ. നിങ്ങള്‍ക്ക് സമ്മാനം തരുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ’ ജൂഹി പറയുന്നു.

Related Articles

Back to top button