KeralaLatest

ശാന്തിഗിരിയിലെ ഗുരുസ്ഥാനീയ ഗുരുശിഷ്യപാരസ്പര്യത്തിന്റെ ഉത്തമോദാഹരണം – മന്ത്രി ജി. ആര്‍. അനില്‍

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം) : ഗുരുശിഷ്യബന്ധത്തിന്റെ ഉത്തമോദാഹരണമാണ് ശാന്തിഗിരിയിലെ ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനിയെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണം ആഘോഷത്തോടനുബന്ധിച്ച് നടന്ന വിളംബരം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഏതെങ്കിലുമൊരു ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ വക്താവായിട്ടല്ല ശ്രീകരുണാകരഗുരു പ്രവര്‍ത്തിച്ചത്. എല്ലാത്തിന്റെയും നല്ല വശങ്ങളെ സമൂഹത്തിന് മുന്നിലേക്ക് എടുത്തുകാട്ടി മനുഷ്യന്റെ സ്‌നേഹവും സാഹോദര്യവും ശക്തിപ്പെടുത്താനായിരുന്നു ഗുരുവിന്റെ ശ്രമം. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വിഭാഗീയതകള്‍ സൃഷ്ടിക്കപ്പെടുന്ന വര്‍ത്തമാനകാലഘട്ടത്തില്‍ ഗുരുവിന്റെ വാക്കുകളും ദര്‍ശനങ്ങളും വിഭാഗീയതകള്‍ക്കെതിരെയുളള പ്രതിരോധമാണെന്നും മന്ത്രി പറഞ്ഞു. ശാന്തിഗിരിയില്‍ സര്‍വ്വമതത്തില്‍പ്പെട്ട ആളുകളും അതില്‍പ്പെടാത്ത ആളുകള്‍ക്കും വരാനും വിഷമതകള്‍ മാറ്റിയെടുക്കാന്‍ കഴിയുന്ന സാഹചര്യം ഇവിടെ നിന്ന് ലഭിക്കുന്നു. നല്ല മനുഷ്യനായി മാറാന്‍ കഴിയുന്ന തരത്തിലുള്ള ചിന്തയും സന്ദേശവും നമുക്ക് ശാന്തിഗിരിയില്‍ കാണാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

രജിസ്‌ട്രേഷന്‍ മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരിയുടെ ശാന്തി സന്ദേശം വര്‍ത്തമാനകാലത്തിന്റെ സമാധാനത്തിന് വേണ്ടി പ്രയോജനപ്പെടുത്തണമെന്നും മന:സമാധാനത്തിന്റെ പുണ്യതീര്‍ത്ഥം നുകരുവാന്‍ കഴിയുന്ന അനിര്‍വചനീയമായ സാഹചര്യമാണ് ആശ്രമത്തിലുളളതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 

എ.എം. ആരിഫ് എം .പി, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ, സ്വാമി നിര്‍മ്മോഹാത്മ, സ്വാമി അഭയാനന്ദ, സ്വാമി നവനന്മ, സ്വാമി ഗുരുനന്ദ്, ഡി.കെ.മുരളി എം.എല്‍.എ, ചാണ്ടി ഉമ്മന്‍ എം.എല്‍.എ, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എം. റാസി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, മുന്‍ എം.പി. പീതാംബരക്കുറുപ്പ്, സി പി എം കോലിയക്കോട് ഏരിയ സെക്രട്ടറി ഇ.എ.സലീം, വാമനപുരം ബ്ലോക്ക് പഞ്ചായത്തംഗം സജീവ്.കെ, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനില്‍, ഷോഫി.കെ, ആശ്രമത്തിന്റെ സാംസ്‌കാരിക വിഭാഗം പ്രതിനിധികളായ ജയകുമാര്‍.എസ്.പി, രാജ് കുമാര്‍.എസ്., അജിത.കെ.നായര്‍, ഗുരുപ്രിയന്‍.ജി, ശാന്തിപ്രിയ. ആര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

 

Related Articles

Back to top button