InternationalLatest

ജോ ബൈഡനും ഭാര്യയും കോവിഡ് വാക്‌സിന്‍ സ്വീകരിക്കും

“Manju”

ബൈഡനും ഭാര്യയും തിങ്കളാഴ്ച ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കും; കമലയ്ക്ക് അടുത്ത  ആഴ്ച | Sanghamam | Chicago | New York | Texas | Toronto

ശ്രീജ.എസ്

വാഷിങ്ടണ്‍ : നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് തിങ്കളാഴ്ച സ്വീകരിക്കും. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ഭര്‍ത്താവും ഒരാഴ്ചക്ക് ശേഷമാകും കോവിഡ് വാക്‌സിന്റെ അദ്യ ഡോസ് സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ജോ ബൈഡന്റെ പ്രസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജെന്‍ സാക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യു.എസ് വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സും ഭാര്യയും കൂടാതെ, മുതിര്‍ന്ന ഹൗസ് സ്പീക്കര്‍ ആയ നാന്‍സി പെലോസിയും വെള്ളിയാഴ്ച കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിന് പിന്നാലെയാണ് ജോ ബൈഡന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ജോ ബൈഡന്‍ പരസ്യമായി ആയിരിക്കും വാക്സിന്‍ സ്വീകരിക്കുക.

Related Articles

Back to top button