ചെന്നൈ: കുട്ടികളില്‍ തക്കാളി പനി സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി തമിഴ്നാട്. വാളയാറില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ പരിശോധിക്കുന്നു. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് പരിശോധന നടത്തുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന. കുഞ്ഞുങ്ങളുടെ ശരീരതാപനില ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്.
കേരളത്തില്‍ 80ലധികം കുട്ടികള്‍ക്കാണ് തക്കാളി പനി സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളാ – തമിഴ്നാട് അതിര്‍ത്തി ഗ്രാമമായ ആര്യങ്കാവ്, അഞ്ചല്‍, നെടുവത്തൂര്‍ എന്നീ പ്രദേശങ്ങളിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.