IndiaLatest

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കി; സഹോദരി അറസ്റ്റില്‍

“Manju”

സിന്ധുമോൾ. ആർ

ഭോപ്പാൽ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന്​ നല്‍കി അടിമയാക്കി പലര്‍ക്കായി കാഴ്ചവെച്ച സഹോദരി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ 20കാരിയായ സഹോദരിക്കൊപ്പം അഞ്ചുപേരെയും കൂടി പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​.പെണ്‍കുട്ടിയുടെ മാതാവ്​ നല്‍കിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ നടപടി.

മയക്കുമരുന്നിന്​ അടിമയായതോടെ പെണ്‍കുട്ടിയെ സന്നദ്ധ സംഘടന കൗണ്‍സിലിങ്ങി​ന്​ വിധേയമാക്കിയതോടെയാണ്​ ഞെട്ടിക്കുന്ന വിവരം പുറത്തറിയുന്നത്​. 13 വയസ്​ മാത്രമുള്ളപ്പോഴാണ്​ സഹോരി കഞ്ചാവ്​ നല്‍കിയതെന്ന്​ പെണ്‍കുട്ടി പൊലീസിന്​ മൊഴി നല്‍കി.അതേസമയത്തുതന്നെ ഇന്ദോറില്‍ കൊണ്ടുപോയി 2000 രൂപക്ക്​ സഹോദരി തന്നെ മറ്റൊരാള്‍ക്ക്​ കൈമാറിയതായും പെണ്‍കുട്ടി പറഞ്ഞു.

Related Articles

Back to top button