InternationalLatest

147 കോടി ലോട്ടറിയടിച്ചതില്‍ പഠനം ഉപേക്ഷിച്ച് വിദ്യാര്‍ത്ഥി

“Manju”

മാക്ഗ്രിഗര്‍: ബ്രിക്‌ബേണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയെ തേടിയെത്തിയത് 147 കോടി. ഓസ്‌ട്രേലിയയിലെ മാക്ഗ്രിഗര്‍ സ്വദേശി എടുത്ത ടിക്കറ്റാണ് പവര്‍ബോള്‍ ജാക്‌പോട്ട് സമ്മാനാര്‍ഹമായത്. സമ്മാന തുകയായ 20 മില്യണ്‍ (147 കോടി രൂപ) ലഭിച്ചതോടെ വിദ്യാര്‍ത്ഥി പഠനവും ജോലിയുമൊക്കെ ഉപേക്ഷിച്ച് വിശ്രമ ജീവിതത്തിന് തയ്യാറെടുക്കുകയാണ്. ഇതുവരെ വിദ്യാര്‍ത്ഥിയുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഡിസംബര്‍ 17ന് ആയിരുന്നു നറുക്കെടുപ്പ്. വ്യാഴാഴ്ച രാത്രിയോടെയാണ് സമ്മാനം ലഭിച്ച വിവരം വിദ്യാര്‍ത്ഥി അറിയുന്നത്. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും പിന്നീട് അന്വേഷിച്ചപ്പോള്‍ കാര്യം സത്യമാണെന്ന് മനസ്സിലായി.ഓണ്‍ലൈനിലൂടെയാണ് തന്റെ ഭാഗ്യ നമ്പറായ 13-ല്‍ തുടങ്ങുന്ന ലോട്ടറി എടുക്കുന്നത്. അതും വില്‍പ്പന അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം അവശേഷിക്കെ. അപ്രതീക്ഷിതമായിരുന്നു ആ സമ്മാനമെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. സമ്മാനം ലഭിച്ചത് തനിക്കാണെങ്കിലും കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവരെ സഹായിക്കുക എന്നതാണ് പ്രധാനം. ഇതോടൊപ്പം പഠനവും ജോലിയുമെല്ലാം ഉപേക്ഷിച്ച് വിശ്രമ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നതായും വിദ്യാര്‍ത്ഥി പറയുന്നു.

Related Articles

Back to top button