Thiruvananthapuram

മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി നിർവഹിച്ചു

“Manju”

പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ മണലകം, വേങ്ങോട് വാർഡുകളിലായി നിർമ്മിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിന്റെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.
വേങ്ങോട് നടന്ന ശിലാഫലകം അനഛേദന ചടങ്ങ് ശ്രീ C.ദിവാകരൻ MLA നിർവഹിച്ചു.
ഡപ്യൂട്ടി സ്പീക്കർ ശ്രീ വി.ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസർ ശ്രീ രാജേഷ് സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷാനിബാബീഗം,പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വേങ്ങോട് മധു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.യാസിർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി വിനീത വിജയൻ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ നേതാജി പുരം അജിത്, മംഗലപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.വേണുഗോപാലൻ നായർ,പോത്തൻകോട് ഗ്രാമപഞ്ചായത്തംഗങ്ങളായ ശ്രീ രാജേന്ദ്രൻ, ശ്രീ റിയാസ്, കോളനൈസേഷൻ സ്കീം സ്പഷ്യൽ ഓഫീസർ ശ്രീമതി ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button