IndiaInternationalLatest

ജര്‍മന്‍ ഫുട്​ബാളിലെ ഇരട്ടകള്‍ ബൂട്ടഴിച്ചു

“Manju”

ഒരുമിച്ച് ജനിച്ചു, ഒരുമിച്ച് കളിതുടങ്ങി, ഒരുമിച്ച് നിർത്തി'; ജർമൻ ഫുട് ബാളിലെ  ഇരട്ടകൾ ബൂട്ടഴിച്ചു | Bayer Leverkusen twins Lars and Sven Bender to retire  at end of ...
ജര്‍മന്‍ ഫുട്​ബാളിലെ എക്കാലത്തേയും പ്രസിദ്ധ ഇരട്ടകളായ ലാര്‍സ്​ ബെന്‍ഡറും സ്വെര്‍ ബെന്‍ഡറും ബൂട്ടഴിച്ചു. ബു​ന്‍​ഡഴ്​സ്​ ലിഗയില്‍ ബയേര്‍ ലെവര്‍കുസന്‍ താരങ്ങളായ ഇരുവരും ഒരുമിച്ചാണ്​ കളിനിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്​.
നാലുസീസണ്‍ ഒരുമിച്ച്‌​ കളിച്ചാണ്​ ഇരുവരും വിരമിക്കുന്നത്​. നിരന്തരമായി തുടരുന്ന പരിക്കാണ്​ വിരമിക്കല്‍ തീരുമാനത്തിന്​ പിന്നില്‍. 32കാരായ ഇരുവരും ജര്‍മന്‍ ദേശീയ ടീമിനായും പന്തുതട്ടിയിട്ടുണ്ട്​. ലാര്‍സ്​ 19 കളികളിലും സ്വെന്‍ 7 കളികളിലും ദേശീയ ജഴ്​സിയണിഞ്ഞു.
2009-10 സീസണില്‍ 1860 മ്യൂണിക്​ ക്ലബിനായാണ്​ ഇരുവരും ബൂട്ടുകെട്ടി കളിക്കളത്തിലിറങ്ങിയത്​. തുടര്‍ന്ന്​ സ്വെന്‍ ബോറൂസിയ ഡോര്‍ട്​മുണ്ടിലേക്കും ലാര്‍സ്​ ലെവര്‍ക്യൂസനിലേക്കും പോയി. ഡോര്‍ട്മുണ്ടിലെ ദീര്‍ഘകാലത്തെ സേവനത്തിന്​ ശേഷം 2017ല്‍ സ്വെന്‍ ലെവര്‍ക്യൂസണിലെത്തി തുടര്‍ന്ന്​ ഇരുവരും ഒരുമിച്ചായിരുന്നു പന്ത്​ തട്ടിയത്​.
ജര്‍മന്‍ ലീഗില്‍ ബയേണ്‍ മ്യൂണികിന്​ കനത്ത വെല്ലുവിളിയുമായി രണ്ടാം സ്ഥാനത്ത്​ തുടരുന്ന ലെവര്‍ക്യൂസന്​ ഇരുവരുടെയും വിരമിക്കല്‍ തിരിച്ചടിയാണ്​. സ്വെന്‍ സെന്‍ട്രല്‍ മിഡ്​ഫീല്‍ഡറായും ഡിഫന്‍സീവ്​ മിഡ്​ഫീല്‍ഡറായും കളിക്കുമെങ്കില്‍ ലാര്‍സ്​ റൈറ്റ്​ ബാക്കായും ഡിഫന്‍സീവ്​ മിഡ്​ഫീല്‍ഡറായും കളം നിറയും. 11 മിനുറ്റ്​ മു​േമ്ബ ജനിച്ച ലാര്‍സാണ്​ ഇരട്ടകളില്‍ ‘ചേട്ടന്‍’.

Related Articles

Back to top button