ശ്രീജ.എസ്
മുംബൈ: പ്രശസ്ത കാര്‍ ഡിസൈനര്‍ ദിലീപ് ഛബ്രിയ അറസ്റ്റില്‍. മുംബൈ ക്രൈംബ്രാഞ്ചിന്റെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റാണ് ഛബ്രിയയെ അറസ്റ്റ് ചെയ്തത്.
വിഖ്യാത കാര്‍ മോഡിഫിക്കേഷന് സ്റ്റുഡിയോ ആയ ഡിസിയുടെ സ്ഥാപകനാണു ഛബ്രിയ. പത്തു ദിവസം മുന്‍പാണ് ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി ലഭിക്കുന്നത്. പരാതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കേസുമായി ബന്ധപ്പെട്ട കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വഞ്ചനാക്കുറ്റത്തിനുപുറമേ തട്ടിപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളും ചബ്രിയയ്ക്കെതിരേ ചുമത്തിയിട്ടുണ്ട്.