International

ഇന്ത്യയെ ഭയമാണെന്ന് തുറന്ന് സമ്മതിച്ച്  ഇമ്രാൻ ഖാൻ

“Manju”

ഇസ്ലാമാബാദ്: ഇന്ത്യയെ ഭയമാണെന്ന് തുറന്ന് സമ്മതിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കഴിഞ്ഞ 73 വർഷത്തിനിടെ ഇന്ത്യയ്ക്ക് നരേന്ദ്ര മോദി സർക്കാരിനെ പോലെ കരുത്തരായ ഒരു സർക്കാർ ഉണ്ടായിട്ടില്ലെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു റാലിയുടെ വീഡിയോയിലാണ് ഇമ്രാൻ ഖാന്റെ തുറന്ന് പറച്ചിൽ.

‘എന്നെങ്കിലും പാകിസ്താൻ സായുധ സേനയെ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെങ്കിൽ അത് ഇപ്പോഴാണ്. കാരണം എന്തെന്നാൽ, കഴിഞ്ഞ 73 വർഷത്തിനിടെ ഇന്ത്യയ്ക്ക് ഇന്ന് ഉള്ളപോലെ ഒരു സർക്കാർ ഉണ്ടായിട്ടില്ല’. ഇമ്രാൻ ഖാൻ പറഞ്ഞു.

ലാഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 92 എന്ന വാർത്താ ചാനൽ സംപ്രേഷണം ചെയ്ത ഇമ്രാൻ ഖാന്റെ റാലിയിലാണ് കേന്ദ്രസർക്കാരിനെ കുറിച്ച് പരാമർശിക്കുന്ന ഭാഗമുള്ളത്. വാജ്‌പേയ് മിതവാദിയാണെന്നും പാകിസ്താന്റെ ഇപ്പോഴുള്ള പിരിമുറുക്കത്തിന് കാരണം മോദിയാണെന്നും ടർക്കിഷ് ചാനലായ ‘എ ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.

Related Articles

Back to top button