KeralaLatest

രാഹുല്‍ ​ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ കോണ്‍​ഗ്രസ് പട കേരളത്തിലേക്ക്

“Manju”

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലേക്ക് കോണ്‍​ഗ്രസിന്റെ നേതൃനിര കേരളത്തിലെത്തും.
രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉള്‍പ്പെടുന്ന താര പ്രചാരകരുടെ പട്ടിക കോണ്‍​ഗ്രസ് തയ്യാറാക്കും
കേരളത്തില്‍ നിന്നുള്ള എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പ്രചാരണം നടത്തും. രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനേയും കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറക്കും.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനാണ് പ്രചാരണ ചുമതല. കോണ്‍ഗ്രസിന്റെ പ്രചാരണവും ഏകോപനവും നിരീക്ഷിക്കാനാണ് ഗെലോട്ടിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഗെലോട്ടിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ലൂസീഞ്ഞോ ഫലേറോ, ജി പരമേശ്വര തുടങ്ങിയവരും തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെത്തും.

Related Articles

Back to top button