IndiaLatest

വിമാനങ്ങള്‍ വാങ്ങാന്‍ 48,000 കോടി രൂപ വകയിരുത്തി കേന്ദ്രസര്‍ക്കാര്‍

“Manju”

സിന്ധുമോൾ. ആർ

ഇന്ത്യന്‍ വ്യോമസേനയെ വീണ്ടും ത്വരിതപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ആണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അതിനുവേണ്ടിയുള്ള എല്ലാ നീക്കങ്ങളും സജ്ജീകരണങ്ങളും നടത്താനാവശ്യമായ സകലതും കേന്ദ്രസര്‍ക്കാര്‍ വാങ്ങുവാനും വിപുലീകരിക്കുവാനും പദ്ധതിയിടുന്നുണ്ട് റഫാല്‍ വാങ്ങിയതും മറ്റു രാജ്യങ്ങളില്‍ നിന്നും യുദ്ധസാമഗ്രികള്‍ വാങ്ങിയതും എല്ലാം ഇന്ത്യയുടെ പ്രതിരോധ വകുപ്പിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യത്തോടെയാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ വീണ്ടും പ്രതിരോധ വകുപ്പിന് ശക്തിപ്പെടുത്താന്‍ തേജസ് വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യന്‍ വ്യോമസേനയ്ക്കു കരുത്തായി 83 മാര്‍ക്ക്-1എ തേജസ് (ലൈറ്റ് കോംപാക്‌ട് എയര്‍ക്രാഫ്റ്റ്) യുദ്ധവിമാനങ്ങള്‍ കൂടി എത്തുവാന്‍ പോകുകയാണ്. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍നിന്ന് 48,000 കോടി രൂപയ്ക്ക് 83 തേജസ് പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ് .

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യങ്ങളുടെ മന്ത്രിസഭാ സമിതിയാണ് തീരുമാനമെടുത്തതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിക്കുകയുണ്ടായി. അത്യാധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചിട്ടുള്ള തേജസ് പോര്‍വിമാനങ്ങള്‍ വരുംവര്‍ഷങ്ങളില്‍ വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്ന് രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്തിന്റെ ഗതി നിര്‍ണയിക്കുന്ന കരാറാണിതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശീയമായി നിര്‍മിക്കുന്ന നാലാം തലമുറ ലൈറ്റ് കോംപാക്‌ട് പോര്‍വിമാനമായ തേജസ് എംകെ-1എയില്‍ ആക്ടീവ് ഇലക്‌ട്രോണിക്കലി സ്‌കാന്‍ഡ് അറെ (എഇഎസ്‌എ) റഡാര്‍, ഇലക്‌ട്രോണിക് വാര്‍ഫെയര്‍ (ഇഡബ്ല്യു) സ്യൂട്ട്, എയര്‍ടുഎയര്‍ റീഫ്യൂവലിങ് (എഎര്‍) എന്നിവ സജ്ജമാക്കും. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി എച്ച്‌എഎല്‍ സമയബന്ധിതമായി പോര്‍വിമാനങ്ങള്‍ ലഭ്യമാക്കുമെന്നു പ്രതിരോധമന്ത്രി പറഞ്ഞു. തദ്ദേശീയമായി നിര്‍മിച്ച തേജസ് പോര്‍വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രന്‍ കഴിഞ്ഞ വര്‍ഷം മേയില്‍ വ്യോമസേനയുടെ ഭാഗമായിരുന്നു. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിനു സമീപം സുളുരിലെ നമ്ബര്‍ 18 സ്‌ക്വാഡ്രന്‍ – ‘ദ ഫ്‌ളൈയിങ് ബുള്ളറ്റിലാണ് ഈ പോര്‍വിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്‌ എന്ന കാര്യം ശ്രദ്ധേയം അത്യാധുനിക സങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുള്ള തേജസ് പോര്‍വിമാനങ്ങള്‍ വരുംവര്‍ഷങ്ങളില്‍ വ്യോമസേനയുടെ നട്ടെല്ലായി മാറുമെന്ന് രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്തിന്റെ ഗതി നിര്‍ണയിക്കുന്ന കരാറാണിതെന്നും അദ്ദേഹം പറഞ്ഞു. 40യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള നേരത്തെയുള്ള കരാറിന് പുറമേയാണ് പ്രാദേശികമായി നിര്‍മിച്ച ജെറ്റുകള്‍ അടുത്ത ആറ് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നത്​ എന്ന കാര്യവും പ്രധാനമാണ്.

Related Articles

Back to top button