Alappuzha

ലോക് ഡൗൺ ലംഘിച്ച് ക്രിക്കറ്റുകളി; ശിക്ഷ സാമൂഹ്യ സേവനം

“Manju”

ആലപ്പുഴ : ലോക് ഡൗൺ ലംഘിച്ച് പാടത്ത് ക്രിക്കറ്റ് കളിച്ചവർക്ക് സാമൂഹ്യ സേവനം ശിക്ഷയായി നൽകി പോലീസ്. ഹരിപ്പാട് മഹാദേവികാട്ടിലാണ് സംഭവം. ക്രിക്കറ്റ് കളിച്ച ഏഴോളം പേർക്കാണ് തൃക്കുന്നപ്പുഴ പോലീസ് ശിക്ഷ നൽകിയത്.

ലോക് ഡൗൺ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ക്രിക്കറ്റുകളി പോലീസ് പൊക്കിയത്. തുടർന്ന് ഏഴ് പേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി ശിക്ഷ നൽകുകയായിരുന്നു. ഒരു ദിവസത്തെ സാമൂഹ്യ സേവനമാണ് ശിക്ഷയായി നൽകിയത്.

സ്‌റ്റേഷൻ പരിധിയിൽ നടത്തുന്ന പരിശോധനയിൽ പങ്കെടുത്ത് ആളുകളെ കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയാണ് പോലീസ് ഇവർക്ക് നൽകിയിരിക്കുന്ന ദൗത്യം

Related Articles

Back to top button