IndiaLatest

ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് നീട്ടുമെന്ന് കേന്ദ്ര സര്‍ക്കാര്‍‍

“Manju”

സിന്ധുമോൾ. ആർ

ന്യൂദല്‍ഹി: രാജ്യത്ത് ചൈനീസ് ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇനിയും തുടരും. ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ വ്യക്തിഗത വിവരങ്ങള്‍ ചോരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്ത് ചൈനീസ് ആപ്പുകള്‍ക്ക് കേന്ദ്രം വിലക്ക് കൊണ്ടുവന്നത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ടിക് ടോക്ക്, യുസി ബ്രൗസര്‍, വീ ചാറ്റ് തുടങ്ങി 58ഓളം അപ്ലിക്കേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം കൊണ്ടുവന്നത്. രണ്ടാംഘട്ടത്തില്‍ പബ്ജി അടക്കം 118 ആപ്പുകള്‍ക്കും കൂടി നിരോധനം ഏര്‍പ്പെടുത്തി. ചൈനീസ് ആപ്പുകള്‍ രാജ്യത്തിന്റെ പ്രതിരോധം, ഭരണകൂടത്തിന്റെ സുരക്ഷ, പൊതുക്രമം എന്നിവയ്ക്ക് ഭീഷണി ഉയര്‍ത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.
ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിലുള്ള ചില ആപ്പുകള്‍ അവ ഉപയോഗിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ അനധികൃതമായി ഇന്ത്യയ്ക്ക് പുറത്തുള്ള സെര്‍വറുകളില്‍ ശേഖരിക്കുന്നത് സംബന്ധിച്ച്‌ ഐടി മന്ത്രാലയത്തിന് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയശേഷം ഐടി നിയമം 69 എ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം കൊണ്ടുവന്നിരിക്കുന്നത്. രജ്യത്ത് മാത്രം 30 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിന് ഉണ്ടായിരുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ അമേരിക്കയിലായിരുന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ ഈ ജനപ്രിയ ആപ്പ് ഉപയോഗിച്ചിരുന്നത്. ചൈനയുമായുള്ള വ്യാപാര വാണിജ്യ ബന്ധത്തില്‍ വിള്ളല്‍ വീണതോടെ യുഎസും ഇതിന് നിരോധനം ഏര്‍പ്പെടുത്തി.

Related Articles

Back to top button