KozhikodeLatest

ലോക്ഡൗണ്‍ നിയന്ത്രണ ലംഘനം: യുവാക്കളുടെ 18 ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയില്‍

“Manju”

താമരശ്ശേരി: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ കട്ടിപ്പാറ അമരാട് മലയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ കുറച്ച്‌ ബൈക്കുകള്‍ പൊലീസുകാര്‍ ഓടിച്ചും, മറ്റുള്ളവ ലോറിയില്‍ കയറ്റിയുമാണ് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
താമരശ്ശേരി പൊലീസ് ആണ് ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ചുറ്റിക്കറങ്ങാനെത്തിയ യുവാക്കളെ പിടികൂടിയത്.ഉടമകള്‍ക്കെതിരെ ലോക്ക്ഡൗണ്‍ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കല്‍, മാസ്ക് ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി, വാഹനത്തിന്‍റെ രേഖകള്‍ പരിശോധിച്ച്‌ മറ്റു വകുപ്പുകളും ചേര്‍ത്ത് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button