IndiaKeralaLatest

ജഡ്ജിയുടെ കാറില്‍ കരിഓയില്‍ ഒഴിച്ച്‌ പ്രതിഷേധം

“Manju”

 

കൊച്ചി :പത്തനംതിട്ട സ്വദേശിനി ജസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന് നേരെ കരിഓയില്‍ ഒഴിച്ച്‌ പ്രതിഷേധം. ജസ്റ്റിസ് വി ഷിര്‍സിയുടെ കാറിന് നേരെയാണ് ഹൈക്കോടതി ഗേറ്റിന് സമീപത്തുവെച്ച്‌ കരിഓയില്‍ ഒഴിച്ചത്. ജസ്‌നയുടെ ബന്ധുവായ എരുമേലി സ്വദേശി രഘുനാഥ് എന്നയാളാണ് കരിഓയില്‍ ഒഴിച്ചത്. നേരത്തെ തന്നെ ഹൈക്കോടതി ഗേറ്റിന് മുന്നില്‍ ഒരു പ്ലക്കാര്‍ഡുമായി എത്തിയ പ്രതി ജഡ്ജിയുടെ വാഹനം വന്ന ഉടന്‍ ചാടി വീണ് കരിഓയില്‍ ഒഴിക്കുകയായിരുന്നു.
പ്രതിയെ പിടികൂടിയ പോലീസ് സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സെന്‍ട്രല്‍ സി ഐയുടെ നേതൃത്വത്തില്‍ പ്രതിയെ പ്രാഥമികമായി ചോദ്യം ചെയ്തു. ജസ്‌നയുടെ തിരോധാനത്തില്‍ തനിക്കുണ്ടായ ചില അസ്വസ്ഥതകളാണ് പ്രതിഷേധത്തിന് കാരണമെന്ന് അദ്ദേഹം മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പോലീസിലും കോടതിയിലും ജസ്‌നയുടെ വിഷയത്തില്‍ നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.
അതേ സമയം പ്രതിഷേധത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ രഘുനാഥിനെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് പത്തനംതിട്ട സ്വദേശിനി ജസ്‌നയെ കാണതായാത്. കേരളത്തിന് അകത്തും പുറത്തും ജസ്‌നയെ കണ്ടെത്താല്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Related Articles

Back to top button